SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തിയ എം.ഫിൽ. ജിയോളജി, 2022
ജൂണിൽ നടത്തിയ എം.ഫിൽ. മാത്തമാറ്റിക്സ് 2020 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി
കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന റെഗുലർ ബി.ടെക്. എട്ടാം സെമ
സ്റ്റർ (2008 സ്കീം) കോഴ്സ് കോഡിൽ വരുന്ന പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് ബി.ടെക്, എട്ട്, ഏഴ്, ആറ്, നാല് (2008 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവ
രങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന കമ്പൻഡ് ബി.ടെക്. ഒന്നും
രണ്ടും സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചർഡ്
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻
കേരള സർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.വോക്
ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്മെന്റ് (356)
കോഴ്സുകളുടെ പരീക്ഷകൾ ജൂലൈ 25 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരള സർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 സിവിൽ എഞ്ചിനീയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ 2022 ജൂലൈ 19 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്റ്റിൽ.👇🏻👇🏻
പരീക്ഷാഫീസ്
കേരള സർവകലാശാല ആഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി., മേഴ്സി ചാൻസ് പരീക്ഷയ്ക്ക് (2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പിഴകൂടാതെ ജൂലൈ 27 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം.
പിഎച്ച്ഡി നൽകും
സനൽ കുമാർ റ്റി. (മലയാളം), കാർത്തിക് കുമാർ എസ്.എസ്. (ഹിസ്റ്ററി), കിരൺ റ്റി.
എസ്. (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), സുമ എൽ.എസ്. (കന്യൂട്ടേഷണൽ ബയോളജി ആന്റ് ബയോഇൻഫോർമാറ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.