പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

പിജി അപേക്ഷാതീയതി നീട്ടി, പരീക്ഷാവിവരങ്ങൾ:
കണ്ണൂർ സർവകലാശാല വാർത്തകൾ

Jul 8, 2022 at 7:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കണ്ണൂർ:സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 15-07-2022, വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് http://admission.kannuruniversity.ac.in സന്ദർശിക്കുക.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12.07.2022 വരെ നീട്ടി.

\"\"

പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ പിഴയില്ലാതെയും 18.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 21.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2016 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.👇🏻👇🏻

\"\"

ഹാൾടിക്കറ്റ്

12.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 12.07.2022 മുതൽ 15.07.2022 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News