പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂർ യൂണിവേഴ്സിറ്റി എംഎഡ് പ്രവേശനം: ജൂലൈ 20വരെ അപേക്ഷിക്കാം

Jun 27, 2022 at 8:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
 
കണ്ണൂർ:സർവകലാശാലയുടെ ധർമ്മശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന്(2022പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാല അംഗീകരിച്ച ബി.എഡ്.അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം 👇🏻👇🏻

\"\"

(B.El.Ed/B.Sc.Ed/B.A.Ed)യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദമായ പ്രോസ്പക്ടസും അപേക്ഷാ ഫോറവും സർവ്വകലാശാലാ വെബ് സൈറ്റായ https://www.kannuruniversity.ac.in/  ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 👇🏻👇🏻

\"\"

പൂരിപ്പിച്ച അപേക്ഷകൾ  20.07.2022 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ധർമ്മശാല, കണ്ണൂർ -670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം, അപേക്ഷാ ഫീസിന്റെ ഓൺലൈൻ പേമെന്റ് രശീതി അടക്കം ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നടത്തുക. എന്നാൽ അപേക്ഷകരുടെ എണ്ണം അനുവദനീയമായതിലും കുറവായാൽ പ്രവേശന പരീക്ഷ നടത്തുന്നതല്ല.  കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക. ഫോൺ- 0497-2781290.

\"\"

Follow us on

Related News