JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന വകുപ്പിലെ എല്‍.എല്‍.എം. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍ നവംബര്‍ 2020 ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ 28, ജൂലൈ 2 തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാതു പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ക്യാമ്പ് രാവിലെ 9.30-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ സെന്റര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 1 വരെയും 170 രൂപ പിഴയോടെ ജൂലൈ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
