JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള ലൈസൻസ് പരീക്ഷയായ \’നെക്സ്റ്റ്\’ (നാഷണൽ എക്സിറ്റ് എക്സാം- NeXT) അടുത്ത വർഷം മുതൽ ആരംഭിക്കും. എംബിബിഎസ് പൂർത്തിയാക്കിയവർക്ക് പ്രക്ടീസിന് അനുമതി കിട്ടുന്ന യോഗ്യതാ പരീക്ഷയാണ് \’നെക്സ്റ്റ്\’. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോ അല്ലെങ്കിൽ ദേശീയ പരീക്ഷാ ഏജൻസിയോ (എൻ.ടി.എ)ആകും പരീക്ഷ നടത്തുന്നത്. പ്രധാന പരീക്ഷക്ക് മുന്നോടിയായി ആദ്യം മോക് പരീക്ഷ നടക്കും.

പിജി മെഡിക്കൽ പ്രവേശനത്തിനായുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് കഴിഞ്ഞെത്തുന്നവർക്ക് ഇന്ത്യയിൽ പഠനം നടത്താനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് പകരമായും നീറ്റ് പിജി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് പകരമായും ഒക്കെ ഈ പരീക്ഷ തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക. എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്. റാങ്ക് മെച്ചപ്പെടുത്താൻ ഒന്നിലധികം തവണ പരീക്ഷ എഴുതാനും അനുവാദമുണ്ട്.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്ക്കാരം: അപേക്ഷ 17വരെ
