JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഞ്ചു മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളേജുകളിലെ 2022 മേയ് 31 വരെയുള്ള പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിനു കോളേജ് വിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത് നടത്തും.അഞ്ച് മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന ഫയലുകൾ സംബന്ധിച്ച പരാതികളുള്ളവർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ https://collegiateedu.kerala.gov.in ൽ ജൂൺ 20 വരെ പരാതികളും നിവേദനങ്ങളും സമർപ്പിക്കാം.

തൃശ്ശൂർ ഡി.ഡി.യിൽ പെന്റിംഗ് ആയ ഫയലുകൾ ജൂലൈ 12ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിലും കൊല്ലം ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 19 കൊല്ലം എസ്.എൻ. കോളേജിലും എറണാകുളം ഡി.ഡി.യിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 22ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലും കോഴിക്കോട് ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 26ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും കോട്ടയം ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 30ന് കോട്ടയം സി.എം.എസ് കോളേജിലും നടത്തും.രാവിലെ 10 മുതൽ മൂന്നു വരെ ഫയൽ അദാലത്ത് സ്ഥലത്ത് ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2303107 എന്ന ഫോൺ നമ്പറിലോ dceadalat@gmail.com എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടണം.
- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
- അഖിലേന്ത്യ പണിമുടക്ക് 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
