പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഗ്നി വീരന്മാർക്കായി ഇഗ്നോ രൂപകല്പന ചെയ്യുന്ന ത്രിവത്സര നൈപുണ്യാധിഷ്ഠിത ബിരുദ കോഴ്‌സുകൾ

Jun 17, 2022 at 1:17 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിലെ \’അഗ്നിവീരന്മാർക്ക്\’ (ഭടൻമാർക്ക്) ഭാവിയിൽ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിനും സൈനികേതര മേഖലയിലെ വിവിധ തൊഴിലുകൾക്കായി അവരെ സജ്ജരാക്കുന്നതിനും ഇഗ്നോ രൂപകല്പന ചെയ്ത് നടപ്പിലാക്കുന്ന ത്രിവത്സര നൈപുണ്യാധിഷ്ഠിത ബിരുദ കോഴ്‌സുകൾ തയാറാക്കി വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടെയാണ് മൂന്നു വർഷ ബിരുദം.

\"\"

ഈ ബിരുദത്തിന് ആവശ്യമായ 50% ക്രെഡിറ്റുകൾ അവർക്ക് ലഭിച്ച സാങ്കേതിക, സാങ്കേതികേതര നൈപുണ്യ പരിശീലനത്തിൽ നിന്നും 50% വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പഠനങ്ങൾ, ഭാഷകൾ, സാമ്പത്തിക ശാസ്ത്രം, ഗണിതം, പരിസ്ഥിതി പഠനങ്ങൾ, ഇംഗ്ലീഷിലെ ആശയവിനിമയ വൈദഗ്ധ്യം എന്നീ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൂട്ടം കോഴ്‌സുകളിൽ നിന്നുമായിരിക്കും ലഭിക്കുന്നത്.

യുജിസി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്/നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായും (NSQF) സമന്വയിപ്പിച്ചാണ് ഈ പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ എക്സിറ്റ് പോയിന്റുകൾക്കുള്ള വ്യവസ്ഥയും ഇതിലുണ്ട്. ഒന്നാം വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കുമ്പോൾ ബിരുദം എന്നിങ്ങനെയാണവ.

\"\"

NCVET, UGC, AICTE എന്നിവ അംഗീകരിച്ചിട്ടുള്ള ചട്ടക്കൂടാണ് പ്രോഗ്രാമിന്റേത്. യുജിസിയുടെ നിർദ്ദേശ പ്രകാരമുള്ള ബി.എ, ബി. കോം, ബി.എ (വൊക്കേഷണൽ), ബി.എ (ടൂറിസം മാനേജ്മെന്റ്) എന്നിങ്ങനെയുള്ള ബിരുദങ്ങളായിരിക്കും ഇഗ്നോ നൽകുന്നത്. തൊഴിലിനും തുടർ വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ള കോഴ്‌സുകളായിരിക്കും ഇവ. കരസേന, നാവികസേന, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങളും ഇഗ്നോയുമായി പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടും.

\"\"

Follow us on

Related News