JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ സർക്കാർ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ https://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 18 മുതൽ 19ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കുകയും ചെയ്യണം.
മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. സ്‌പെഷ്യൽ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂൺ 20ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു
- സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല
- സ്കൂൾ കായിക മേളയിൽ ഇനിമുതൽ കളരിപ്പയറ്റും: ഗെയിംസ് മാന്വൽ പരിഷ്കരിക്കും
- NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ
- കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ