പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇനി നിയമപഠനവും പ്രാദേശിക ഭാഷകളിൽ പഠിക്കാം: ആദ്യ വർഷം ആയിരം കോളേജുകളിൽ നടപ്പാക്കാൻ തീരുമാനം

Jun 16, 2022 at 1:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡല്‍ഹി: 2023-2024 അധ്യയന വര്‍ഷത്തോടെ നിയമപഠനം പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനമെടുത്ത് യുജിസിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും. പ്രാദേശിക പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലോ കോളേജുകളില്‍ പ്രാദേശിക ഭാഷകളില്‍ നിയമം പഠിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. തമിഴ്, ബംഗാളി, തെലുഗു, ഹിന്ദി, ഗുജറാത്തി, അസമീസ് തുടങ്ങി 12 ഭാഷകളിലാകും ആദ്യഘട്ടത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുക. ആദ്യവര്‍ഷം 1000 കോളേജുകളിലാണിത് നടപ്പാക്കാനുദ്ദേശിക്കുന്നത്.

\"\"

2021-\’22 അധ്യയന വർഷം മുതൽ എൻജിനീയറിങ് പഠനം പ്രാദേശിക ഭാഷയിലാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. പദ്ധതി സംബന്ധിച്ചുള്ള തീരുമാനങ്ങൾ തയാറാക്കാന്‍ യു.ജി.സി-ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംയുക്തതയിൽ പന്ത്രണ്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് സമിതിയുടെ അധ്യക്ഷന്‍. യു.ജി.സി. അധ്യക്ഷന്‍ പ്രൊഫ. എം. ജഗദീഷ് കുമാര്‍, പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡി, കൊല്‍ക്കത്ത ജുഡീഷ്യറി സയന്‍സ് ദേശീയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഈശ്വര ഭട്ട്, മുതിര്‍ന്ന അഭിഭാഷകരായ അന്‍ജുല്‍ ദ്വിവേദി, അഞ്ജലി വിജയ് ഠാക്കൂര്‍, അശോക് മേത്ത തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.

പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് ഒരു പ്രധാന ജോലിയാണെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും മുതിര്‍ന്ന അഭിഭാഷകനും ബി.സി.ഐ. ചെയര്‍മാനുമായ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു. വരുന്ന അധ്യയന വർഷത്തോടെ (2023-\’24) ഇത് പൂര്‍ത്തിയാക്കാനാകും. 90 ശതമാനം ആളുകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണെന്നും പ്രാദേശിക ഭാഷകളിൽ നിയമം പഠിപ്പിച്ചാൽ ഇതിനൊരു മാറ്റം ഉണ്ടാകുമെന്നുമാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പ്രാദേശിക ഭാഷകളില്‍ വിധി ന്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മിക്കപ്പോഴും കോടതികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിലവില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകര്‍ പ്രധാനമായും ഇംഗ്ലീഷിലാണ് വാദിക്കുന്നത്.

\"\"

എന്‍ജിനിയറിങ് പഠനം പ്രാദേശിക ഭാഷയില്‍ ആരംഭിച്ചെങ്കിലും സ്വീകാര്യത കുറവായിരുന്നു. എട്ടു സംസ്ഥാനങ്ങളിലായി 19 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രാദേശിക എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു. വിവിധ കോഴ്‌സുകളിലായി 1,230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നടന്നത്.

Follow us on

Related News