പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

പ്രാക്ടിക്കല്‍ പരീക്ഷകൾ തുടങ്ങുന്നു, പരീക്ഷാ ഫലങ്ങൾ, മറ്റുപരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

May 30, 2022 at 6:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 17, 18 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2020, ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന്  തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    

നീന്തല്‍ കോച്ച് – വാക് ഇന്‍ ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ കോച്ച് കരാര്‍ നിയമനത്തിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ 2022 ജനുവരി 1-ന് 60 വയസ് കവിയാത്ത യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

\"\"

Follow us on

Related News