പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

യോഗ, ബ്യൂട്ടി കെയർ മാനേജ്‌മെന്റ്, മൊബൈൽ ജേർണലിസം: എസ്ആർസി കമ്മ്യൂണിറ്റി കോളേജിൽ വിവിധ കോഴ്‌സുകൾ

May 27, 2022 at 12:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടി കെയർ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് കൗൺസിലിംഗ് സൈക്കോളജി, മൊബൈൽ ജേർണലിസം, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ്സ് ട്രെയിനിംഗ്, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാർഷ്യൽ ആർട്‌സ്, ലൈഫ് എൻജിനിയറിങ്, ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ, ലൈറ്റിംഗ് ഡിസൈൻ, ബാൻഡ് ഓർക്കസ്ട്ര, അറബി, ഫൈനാൻഷ്യൽ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സോളാർ ടെക്‌നോളജി,👇🏻

\"\"

അഡ്വാൻസ്ഡ് വയറിംഗ് ടെക്‌നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ സേഫ്റ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് പഠന കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://srccc.in ലും എസ്.ആർ.സി ഓഫീസിലും ലഭ്യമാണ്.👇🏻

\"\"

18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) അംഗീകാരമുള്ള കോഴ്‌സുകളുടെ ലിസ്റ്റ് http://srccc.in ൽ പ്രസിദ്ധീകരിച്ചു. അത്തരം കോഴ്‌സുകൾക്ക് SRC-NSDC സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325101, 2326101, 8281114464 ഇ-മെയിൽ: keralasrc@gmail.com, srccommunitycollege@gmail.com. വെബ്‌സൈറ്റ്: www.srccc.in, www.src.kerala

Follow us on

Related News