JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി/ ബയോടെക്നോളജി/ അപ്ലൈഡ് സുവോളജി (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് 31.05.2022, 01.06.2022 തീയതികളിൽ ലഭ്യമാകും.
ടൈംടേബിൾ
സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ & കൌൺസലിങ് സൈക്കോളജി (റെഗുലർ), നവംബർ 2021 പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക/ വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ചർ ഫിസിയോളജി ഡിവെലപ്മെന്റ് & ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) റെഗുലർ, ഏപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ 02.06.2022, 03.06.2022, 06.06.2022, 07.06.2022 തീയതികളിലും രണ്ടാം സെമസ്റ്റർ എം. റ്റി. റ്റി. എം. റെഗുലർ, ഏപ്രിൽ 2021 പ്രായോഗിക പരീക്ഷ 10.06.2022 നും അതാത് കോളേജുകളിൽ നടക്കും.
സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ
കേരള സർക്കാർ അംഗീകരിച്ച 36 അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.
സർവകലാശാല പഠന വകുപ്പുകളിലേക്ക് കോൺട്രാക്ട് അധ്യാപക നിയമനങ്ങൾക്കായുള്ള റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു.
കേരള സെൽഫ് ഫിനാൻസ് കോളേജ് ബില്ലിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൽഫ് ഫിനാൻസിംഗ് കോളേജ് മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകനായ ഡോ. തോമസ് മോനോത്തിനു പ്രൊഫസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു.
വിവിധ വിഷയങ്ങളിൽ 14 പേർക്ക് ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു.
സർവകലാശാല പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനുവേണ്ടി ഉപദേശക സമിതിയെ നിയമിച്ചു.
സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ എം. പി. എഡ്. പ്രോഗ്രാമിന് എൻ.സി.ടി.ഇ. അംഗീകാരം ലഭിക്കുന്നതുവരെ യു.ജി.സി അംഗീകരിച്ച “മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് “ പ്രോഗ്രാം പുതിയ അക്കാദമിക് വർഷത്തിൽ ആരംഭിക്കും .
സർവ്വകലാശാല യൂണിയൻ പരിപാടികളും കലോത്സവ നടത്തിപ്പും കാലോചിതമായി പരിഷ്കരിക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ സിൻഡിക്കേറ്റ് അംഗം എൻ.സുകന്യയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.