JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
കോട്ടയം: സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷ മെയ് 27 (വെള്ളി), മെയ് 29 (ഞായർ) തീയതികളിലായി തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസ്. സ്‌കൂൾ, കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം സെന്റ്. പോൾസ് കോളേജ്, കോഴിക്കോട് ഗവ. വൊക്കേഷണൽ എച്ച.എസ്.എസ്. ഫോർ ഗേൾസ്,
കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടക്കും. പൊതു പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് http://cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0481-2733595 എന്ന ഫോൺ നമ്പറിലോ, cat@mgu.ac.in എന്ന ഇ-മെയിലോ ലഭിക്കും.👇🏻

പരീക്ഷാ തീയതി
ബി.ടെക്ക്. (പഴയ സ്‌കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ) നാലാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ എട്ടിനും ഏഴാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ ഒൻപതിനും എട്ടാം സെമസ്റ്റർ – മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ പത്തിനും ആറാം സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂലൈ നാലിനും ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).
പരീക്ഷാഫലങ്ങൾ
2021 സംപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (2019 അഡ്മിഷൻ – റെഗുലർ – പ്രൈവറ്റ് പഠനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് 2021 ഡിസംബറിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ഇംഗ്ലീഷ്, മലയാളം) ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഫാക്കൽറ്റി, സി.എസ്.എസ് – 2018-2019 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

- ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക് ജയിച്ചേ മതിയാകൂ
- ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ
- JEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു
- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം
- ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ