പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

യുജിസി-നെറ്റിന് മെയ് 30വരെ അപേക്ഷിക്കാം; വിഷയങ്ങളിൽ ഇനി ഹിന്ദു സ്റ്റഡീസും

May 24, 2022 at 4:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡല്‍ഹി: യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 30വരെ നീട്ടി. മെയ് 20വരെയായിരുന്നു ആദ്യം സമയം നൽകിയിരുന്നത്. ജൂൺ രണ്ടാംവാരമാണ് പരീക്ഷ നടത്തുന്നത്. 2021 ഡിസംബർ മാസത്തേയും 2022 ജൂൺ മാസത്തേയും പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തുന്നത്. കൂടുതൽ അപേക്ഷകർ ഉള്ളതിനാലാണ് യു.ജി.സി. സമയം നീട്ടി നൽകിയത്.

നെറ്റ് വിഷയങ്ങളിൽ പുതിയ വിഷയമായി ഹിന്ദു സ്റ്റഡീസ് ഉൾപ്പെടുത്തിയതായി യുജിസി അറിയിച്ചിട്ടുണ്ട്. എൺപത്തി ഒന്ന് വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. എൺപത്തി രണ്ടാമത്തെ വിഷയമായാണ് ഹിന്ദു സ്റ്റഡീസും ഉൾപ്പെടുത്തിയത്. ജൂണിൽ നടക്കുന്ന പരീക്ഷയിൽ ഈ വിഷയത്തിനായും അപേക്ഷിക്കാം.

\"\"

രാവിലെ 9 മുതല്‍ 12വരെ, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. ഇപ്പോൾ പരീക്ഷാകേന്ദ്രങ്ങള്‍ 239-ല്‍നിന്ന് 541 ആക്കി വര്‍ധിപ്പിച്ചു. കേരളത്തില്‍ 16 കേന്ദ്രങ്ങളാണുള്ളത്. പരീക്ഷാ തീയതി, കേന്ദ്രങ്ങൾ എന്നിവ പ്രഖ്യാപിച്ചിട്ടില്ല.

അപേക്ഷാ ഫീസ്: ഈ പരീക്ഷ മുതൽ ഫീസിൽ 10 ശതമാനം വർധനവുണ്ട്. ജനറല്‍ വിഭാഗത്തിന് 1100 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. (നോണ്‍ക്രീമിലെയര്‍) വിഭാഗക്കാർക്ക് 550 രൂപ, എസ്.സി./എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 275 രൂപ എന്നിങ്ങനെയാണ് ഫീസുകൾ.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ugcnet.nta.nic.in, https://nta.ac.in

\"\"

Follow us on

Related News