JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡല്‍ഹി: യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 30വരെ നീട്ടി. മെയ് 20വരെയായിരുന്നു ആദ്യം സമയം നൽകിയിരുന്നത്. ജൂൺ രണ്ടാംവാരമാണ് പരീക്ഷ നടത്തുന്നത്. 2021 ഡിസംബർ മാസത്തേയും 2022 ജൂൺ മാസത്തേയും പരീക്ഷകള്‍ ഒരുമിച്ചാണ് നടത്തുന്നത്. കൂടുതൽ അപേക്ഷകർ ഉള്ളതിനാലാണ് യു.ജി.സി. സമയം നീട്ടി നൽകിയത്.
നെറ്റ് വിഷയങ്ങളിൽ പുതിയ വിഷയമായി ഹിന്ദു സ്റ്റഡീസ് ഉൾപ്പെടുത്തിയതായി യുജിസി അറിയിച്ചിട്ടുണ്ട്. എൺപത്തി ഒന്ന് വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. എൺപത്തി രണ്ടാമത്തെ വിഷയമായാണ് ഹിന്ദു സ്റ്റഡീസും ഉൾപ്പെടുത്തിയത്. ജൂണിൽ നടക്കുന്ന പരീക്ഷയിൽ ഈ വിഷയത്തിനായും അപേക്ഷിക്കാം.
രാവിലെ 9 മുതല്‍ 12വരെ, ഉച്ചയ്ക്ക് ശേഷം 3 മുതൽ 6വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. ഇപ്പോൾ പരീക്ഷാകേന്ദ്രങ്ങള്‍ 239-ല്‍നിന്ന് 541 ആക്കി വര്‍ധിപ്പിച്ചു. കേരളത്തില്‍ 16 കേന്ദ്രങ്ങളാണുള്ളത്. പരീക്ഷാ തീയതി, കേന്ദ്രങ്ങൾ എന്നിവ പ്രഖ്യാപിച്ചിട്ടില്ല.
അപേക്ഷാ ഫീസ്: ഈ പരീക്ഷ മുതൽ ഫീസിൽ 10 ശതമാനം വർധനവുണ്ട്. ജനറല്‍ വിഭാഗത്തിന് 1100 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. (നോണ്‍ക്രീമിലെയര്‍) വിഭാഗക്കാർക്ക് 550 രൂപ, എസ്.സി./എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 275 രൂപ എന്നിങ്ങനെയാണ് ഫീസുകൾ.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ugcnet.nta.nic.in, https://nta.ac.in
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം