JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
കോട്ടയം: അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ – സ്പെഷ്യൽ സപ്ലിമെന്ററി – പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. – 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്, അഡീഷണൽ ഇലക്ടീവ് വിദ്യാർത്ഥികൾ – പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2021 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വാർത്തകൾ താഴെ 👇🏻


സർട്ടിഫിക്കറ്റ് കോഴ്സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ബെയ്സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് – ഫോൺ: 9746085144, 9074034419.
ബേസിക് കൗൺസലിങ് ആന്റ് സൈക്കോതെറാപ്പി – ഡിപ്ലോമ കോഴ്സ്
മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) – ബേസിക് കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 9746924390.

- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ