പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

യുജി, പിജി പ്രവേശനപരീക്ഷ: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

May 22, 2022 at 4:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ, പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. മെയ് 25, 26 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള (CUCAT 2022) ഹാൾ ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ( admission.uoc.ac.in) ലഭ്യമാണ്.
അപേക്ഷകർക്ക് ക്യാപ് ഐ.ഡിയും ജനന തീയതിയും നൽകി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല:

\"\"

തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.
ഒന്നു മുതൽ
പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. സ്കൂളുകളിൽ നടക്കുന്ന ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. ചില വിദ്യാലയങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവേശനോത്സവ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വർഷം മുതൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രേവേശനോത്സവം അടക്കമുള്ള ഉദ്ഘടന പരിപാടികളിൽ കുട്ടികൾക്ക് സദസ്സിൽ ഇരിക്കാൻ സൗകര്യമൊരുക്കണം.

\"\"

Follow us on

Related News