പ്രധാന വാർത്തകൾ

പ്രാക്ടിക്കൽ, ടൈംടേബിൾ, സൂക്ഷ്മ പരിശോധന: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

May 16, 2022 at 5:17 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: കേരളസർവകലാശാല ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി എസ്, ബി.എം.എസ്
ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് (ഏപ്രിൽ 2022) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ
കേരള സർവകലാശാല ഒന്നാം സെമസ്റ്റർ എം.എഫ്എ (പെയിന്റിങ് ആൻഡ് സ്കൾപ്ച്ചർ) ഡിഗ്രി പരീക്ഷകൾ ജൂൺ 6ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല 2022 മേയ് 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്.സി./ബി.കോം (എഫ്ഡി.പി.) (റഗുലർ 2020 അഡ്മിഷൻ, 2019 അഡ്മിഷൻ
ഇംപൂവ്മെന്റ്, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷൻസ്, മേഴ്സി ചാൻസ് – 2013 അഡ്മിഷൻ)സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പ്രോജക്ട് / വൈവ വോസി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രിൽ മാസത്തിൽ നടത്തിയ
ആറാം സെമസ്റ്റർ ബി.ബി.എ (2018, 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി 2022 മെയ് 25 ന് രാവിലെ 9.30 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിദ്യാർത്ഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ
ഹാജരാക്കേണ്ടതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2021 സെപ്റ്റംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ
സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത
പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2022 മെയ് 19, 20, 21 തീയതികളിൽ ഇ.ജെx) സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.

\"\"

Follow us on

Related News