JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കു പ്രവേശനപരീക്ഷ എഴുതാതെ എൻജിനീയറിങ് പ്രവേശനം അനുവദിക്കുന്നതിനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ച് എ.ഐ.സി.ടി.ഇ. വരുന്ന അധ്യയനവർഷം നടപ്പിലാകും. നിശ്ചിത സ്ഥാപനങ്ങളിൽ 2 സീറ്റ് വീതം നീക്കിവയ്ക്കാനാണു നിർദേശം. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ട്യൂഷൻ ഫീയും അടയ്‌ക്കേണ്ടതില്ല. മിടുക്കരെയല്ല (ബ്രൈറ്റ്), പ്രതിഭാശാലികളെ (ഗിഫ്റ്റഡ്) ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്ന് എഐസിടിഇ അറിയിച്ചു. വിദ്യാർത്ഥിയുടെ മികവു വ്യക്തമാക്കി 3 വിദഗ്ധരുടെ ശുപാർശക്കത്തുകൾ വേണം. ചുരുക്കപ്പട്ടികയിലെത്തുന്നവരെ അഭിമുഖത്തിലൂടെ വിലയിരുത്തിയാകും അന്തിമ പ്രവേശനം.

അവസരം ആർക്കൊക്കെ?
പ്രധാന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ചവർ, സിഎസ്ഐആർ, എൻസിഇആർടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി), ഡിആർഡിഒ തുടങ്ങിയവയിൽനിന്നു ഗവേഷണ ധനസഹായം ലഭിച്ചവർ, ഗൂഗിൾ, ഐബിഎം, ടെസ്‌ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഫണ്ടിങ് ലഭിച്ചവർ, യുജിസി കെയർ–2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, പേറ്റന്റ് സ്വന്തമായുള്ളവർ, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ മൊബൈൽ ആപ്ലിക്കേഷനുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുത്തവർ.
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
