പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പരീക്ഷ മാറ്റി, 7 പുനര്‍മൂല്യനിര്‍ണ്ണയഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Apr 30, 2022 at 5:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തേഞ്ഞിപ്പലം: മെയ് 9,11 തിയതികളില്‍ ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഓണേഴ്‌സ് നവംബര്‍ 2020, ഏപ്രില്‍ 2021,പരീക്ഷകളും രണ്ടാം സെമസ്റ്ററ് എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി (2015 സ്‌കീം) ഏപ്രില്‍ 2021 , രണ്ടാം സെമസ്റ്റര്‍ നവംബര്‍ 2021 (2015 സ്‌കീം) പരീക്ഷകളും, നാലാം സെമസ്റ്റര്‍ (2015 സ്‌കീം) ഏപ്രില്‍ 2021 പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണ്ണയഫലങ്ങൾ

കാലിക്കറ്റ് സര്‍വ്വകലാശാല 2020 നവംബറില്‍ നടത്തിയ എം.എസ്,സി മാത്സ്, എം.എസ്.സി കെമിസ്ട്രി, , ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി(ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികളുടെ) പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 2020-ന് നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ സിയുസിബിസി(എസ്എസ്-യു.ജി 2017 പ്രവേശനം സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് ) പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

\"\"

വിദൂര വിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്‌സല്‍ഉല്‍ ഉലമ , ബിഎസ്.സി സിബിസിഎസ്എസ് റഗുലര്‍ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

2020 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

2021 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്സ്, എം.കോം പുനര്‍ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎച്എം റഗുലര്‍/സപ്ലിമെന്ററി പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ യഥാര്‍ത്ഥ പരീക്ഷ മെയ് അഞ്ചിന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍
.

ഓഡിറ്റ് കോഴ്‌സ് ട്രയല്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഓഡിറ്റ് കോഴ്‌സിന്റെ ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷാ ലിങ്ക് മെയ് മൂന്ന് വരെ വിദൂരവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതിനിടെ ഏത് സമയത്തും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നേടാം.

\"\"

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ് സി. ഏപ്രില്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മെയ് നാല് മുതല്‍ 13 വരെ അപേക്ഷ നല്‍കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ മെയ് 11 വരെയും അപേക്ഷിക്കാം.

\"\"

ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട വിദൂര വിദ്യാഭ്യാസ വിഭാഗം (2011 മുതല്‍ 2013 വരെ പ്രവേശനം )ബിഎ, ബിഎസ്.സി , ബികോം, ബിബിഎ, ബിഎംഎം.സി, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് മെയ് 31 വരെ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷിക്കാം. സര്‍വ്വകലാശാല കാമ്പസിലാകും പരീക്ഷാ കേന്ദ്രം. തിയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

.
അഫ്‌സല്‍ ഉലമ പ്രിലിമിനറി സ്‌പെഷ്യല്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട 2012നും അതിന് മുമ്പും പ്രവേശനം നേടിയവര്‍ക്കായുള്ള അഫ്‌സല്‍ ഉലമ പ്രിലിമിനറി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മെയ് 18ന് തുടങ്ങും. പരീക്ഷാ കേന്ദ്രം സര്‍വ്വകലാശാല ടാഗോര്‍ നികേതന്‍. സമയക്രമവും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

Follow us on

Related News