ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോട്ടയം: ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. നഴ്‌സിങ് (2013-2015 അഡ്മിഷൻ – സപ്ലിമെന്ററി, 2012 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ (നഴ്‌സിംഗ് കൗൺസിലിന്റെ പരീക്ഷ പാസായവർ) – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2007-2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മെയ് അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി മെയ് ആറിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് ഏഴിനും അപേക്ഷിക്കാം.
പരീക്ഷ മെയ് 18 മുതൽ
മൂന്നാം സെമസ്റ്റർ ബി.ടെക്. (പഴയ സ്‌കീം – 1997-2009 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും.
പരീക്ഷാ കേന്ദ്രം
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. / ബി.കോം. സി.ബി.സി.എസ്.എസ്. (2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്) – പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2022 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2020 – 22 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.