തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്.സി/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, ബിഎ മള്‍ട്ടിമീഡിയ/ബിടിഎ/ബിടിഎഫ്പി/ബിവിസി ആന്റ് അലൈഡ് പ്രോഗ്രാംസ ് (2016 മുതല്‍ 2018 വരെയുള്ള പ്രവേശനം) (സിയുസിബിഎസ്എസ്-യുജി) സപ്ലിമെന്ററി നവംബര്‍ 2021 , നവംബര്‍ 2020 (2015 പ്രവേശനം) , നവംബര്‍ 2019 (2014 പ്രവേശനം) പരീക്ഷകള്‍ മെയ് 12ന് ആരംഭിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ( 2004 മുതല്‍ 2010 വരെയുള്ള പ്രവേശനം) എല്ലാ അവസരങ്ങളും കഴിഞ്ഞ 2004 സ്‌കീം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷകള്‍ മെയ് ഒമ്പതിന് ആരംഭിക്കും.
പുനര്‍ മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ(സിബിസിഎസ്എസ് -യു.ജി ) റഗുലര്‍ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
അദിബി ഫാസില്‍ (ഉറുദു) ഫൈനല്‍ റഗുലര്‍/സപ്ലിമെന്ററി(2007 സിലബസ്) ഏപ്രില്‍/മെയ് 2022 , ദ്വിവത്സര അദിബി ഫാസില്‍ ഉറുദു) പ്രിലിമിനറി ഒന്ന്, രണ്ട് വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 2016 സിലബസ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 16 വരെയും 170 രൂപ പിഴയോടെ മെയ് 20 വരെയും അപേക്ഷിക്കാം. അപേക്ഷയും ചാലാന്‍ രസീതും പരീക്ഷാ ഭവനില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 21.
എം.സിഎ അഞ്ചാം സെമസ്റ്റര്‍ (2015 പ്രവേശനം മുതല്‍) സപ്ലിമെന്ററി ഡിസംബര്‍ 2021 പരീക്ഷക്ക് പിഴയില്ലാതെ മെയ് 11 വരെയും 170 രൂപ പിഴയോടെ 13 വരെയും രജിസ്റ്റര്‍ ചെയ്യാം.
എം.സിഎ ഒന്നാം സെമസ്റ്റര്‍ 2020 സ്‌കീം, (2020 പ്രവേശനം) സപ്ലിമെന്ററി നവംബര്‍ 2021, 2018 സ്‌കീം, (2016-2019 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ മെയ് 12 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
ഓഡിറ്റ് കോഴ്‌സ് ട്രയല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബിഎ അഫ്‌സല്‍ ഉല്‍ ഉലമ ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി, ബികോം, ബിഎസ്.സി മാത്സ് വിദ്യാര്‍ത്ഥികളുടെ കോഓഡിറ്റ് കോഴ്‌സ് (എന്‍വയോണ്‍മെന്റ് സ്റ്റഡീസ്) ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 30ന് നടത്തും. പരീക്ഷാ ലിങ്കും വിശദാംശങ്ങളും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍.