പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

ബി.ആർക്കിന്റെ നാറ്റ: 3 തവണകളായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

Apr 22, 2022 at 11:15 pm

Follow us on

Getting your Trinity Audio player ready...

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ബാച്ച്ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്‌.) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തേക്കാണ് പ്രവേശനം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ മൂന്നുതവണയായാണ് പരീക്ഷ നടത്തുക. ജൂൺ 12, ജൂലായ് 3, 24 തീയതികളിലായി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

\"\"

നാറ്റ യോഗ്യത നേടാൻ 200-ൽ 70 മാർക്ക് വേണം. കട്ട് ഓഫ്‌ മാര്‍ക്ക് 70 ആണ്. 2022-’23 വർഷത്തേക്കു മാത്രമാകും നാറ്റ 2022 സ്കോറിന്റെ സാധുത. മൂന്നുമണിക്കൂർ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ടുസെഷനായാണ് നടത്തുക. ആദ്യ സെഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും. രജിസ്റ്റർ ചെയ്യുമ്പോൾ സെഷൻ താത്‌പര്യം അറിയിക്കണം. 125 ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 1/2/3 മാർക്കുള്ള മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, പ്രിഫറൻഷ്യൽ ചോയ്സ് ടൈപ്പ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ്, മാച്ച് ദ ഫോളോയിങ് ചോദ്യങ്ങളുണ്ടാകാം. ഡയഗ്രമാറ്റിക്, ന്യൂമറിക്കൽ, വെർബൽ, ഇൻഡക്ടീവ്, ലോജിക്കൽ, അബ്സ്ട്രാക്ട് റീസണിങ്, സിറ്റുവേഷണൽ ജഡ്ജ്മെൻറ് തുടങ്ങിയവയിൽക്കൂടി വിദ്യാർഥിയുടെ അഭിരുചി അളക്കുന്നതാകും ചോദ്യങ്ങൾ.

\"\"

താത്‌പര്യത്തിനനുസരിച്ച് ഒരാൾക്ക് ഒന്നോ രണ്ടോ മൂന്നോ പരീക്ഷകൾ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവർക്ക് തമ്മിൽ ഭേദപ്പെട്ട മാർക്കാകും സാധുവായ നാറ്റ സ്കോർ. മൂന്നുപരീക്ഷയും അഭിമുഖീകരിച്ചാൽ മെച്ചപ്പെട്ട രണ്ടുസ്കോറുകളുടെ ശരാശരിയാകും അന്തിമ നാറ്റ സ്കോർ.

യോഗ്യത: അപേക്ഷാർത്ഥി 10+2/തത്തുല്യ പ്രോഗ്രാം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനും കൂടി മൊത്തത്തിൽ 50 ശതമാനം മാർക്കും പ്ലസ്‌ടു പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും വാങ്ങി ജയിക്കണം. മാത്തമാറ്റിക്സ് ഒരു നിർബന്ധ വിഷയമായി പഠിച്ച്, അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2021-22-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം: ആദ്യപരീക്ഷയ്ക്ക് മേയ് 23 വരെയും രണ്ടാം പരീക്ഷയ്ക്ക് ജൂൺ 20 വരെയും മൂന്നാം പരീക്ഷയ്ക്ക് ജൂലായ് 11 വരെയും https://nata.in വഴി അപേക്ഷിക്കാം. ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ മൂന്നിനുമോ ഒരുമിച്ചും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: അപേക്ഷാഫീസ് ഓരോ ടെസ്റ്റിനും 2000 രൂപയാണ്. വനിതകൾ/പട്ടിക/ ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1500 രൂപ. മൂന്നു ടെസ്റ്റുകൾക്കും ഒരുമിച്ച് അപേക്ഷിക്കാനുള്ള ഫീസ് 5400/4050 രൂപയാണ്. വിദേശത്ത് പരീക്ഷാകേന്ദ്രം എടുക്കുന്നവർക്ക് ഒന്ന്, രണ്ട്, മൂന്ന് പരീക്ഷകൾക്ക് അപേക്ഷിക്കാൻ യഥാക്രമം 10,000, 20,000, 27,000 രൂപയാണ് അപേക്ഷാ ഫീസ്. കേരളത്തിൽ പ്രവേശന പരീക്ഷാകമ്മിഷണർ നടത്തുന്ന ബി.ആർക്ക്. പ്രവേശനത്തിന് നാറ്റ ബാധകമാണ്. പ്ലസ്‌ടു മാർക്ക്, നാറ്റ സ്കോർ എന്നിവയ്ക്ക് തുല്യപരിഗണന നൽകി (ഓരോന്നും 200-ൽ പരിഗണിച്ച്) തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാകും ബി.ആർക്‌. പ്രവേശനം.

\"\"

Follow us on

Related News