JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസിയുടെ പുതിയ പരിഷ്ക്കരണം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള യുജിസി അനുമതി ലഭിച്ചു. ഇതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠന ഭാഗമായി നിശ്ചിത കാലയളവിൽ വിദേശത്തും പഠിക്കാനാകും. സമാന പ്രോഗ്രാമിൽ ചേരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും പഠിക്കാനാകും.
ജോയിൻ്റ് ഡിഗ്രി, ഡുവ്യൽ ഡിഗ്രി, ട്വിന്നിങ് പോഗ്രാമുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്‌സുകൾക്കും പരിഷ്കരണം ബാധകമാണ്. നാക്ക് ഗ്രേഡ് 3.01 മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാൻ അനുവാദം ലഭിച്ചത്. ഇതിന് യുജിസിയുടെ മൂൻകൂർ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ്, ഫീസ് ഘടനയടക്കം ഇരു സ്ഥാപനങ്ങൾക്കും തീരുമാനിക്കാം. ഇന്ത്യയിൽ 100 റാങ്കിനകത്തുള്ള സ്ഥാപനങ്ങൾക്കും ലോക റാങ്കിങ്ങിൽ ആയിരത്തിനുള്ളിൽ വരുന്ന വിദേശ സ്ഥാപനങ്ങൾക്കുമാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക്: https://ugc.ac.in