പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷാഫീസ് ഇ-പേവഴി, പരീക്ഷാഫലം, രജിസ്‌ട്രേഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 20, 2022 at 5:10 pm

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി(സി.ബി.സി.എസ്.എസ്-റഗുലർ,2020അഡ്മിഷൻ)മെയ് 2021 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ30.
 
പരീക്ഷാഫീസ് എസ്.ബി.ഐ. ഇ-പേ വഴി

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി റഗുലർ പരീക്ഷയ്ക്ക്(ഏപ്രിൽ2022)  രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന പെയ്മെന്റ് ഗേറ്റ് വഴി (എസ്.ബി.ഐ.ഇ പേ)മാത്രമേ പരീക്ഷാ ഫീസടയ്ക്കാൻ പാടുള്ളൂ.എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചാൽ പരീക്ഷാ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതല്ല.

\"\"

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ2022) വേണ്ടി എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചുപോയവർക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 22ന് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്
 
രജിസ്ട്രേഷൻ ഫോറം സമർപ്പിക്കണം

\"\"

എസ്.ബി.ഐ കലക്ട് വഴി ഫീസടച്ച ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ ഫോറം ഫീ രശീതി ഉള്ളടക്കം ചെയ്ത് നിർബന്ധമായും ഏപ്രിൽ 22 നും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെത്  ഏപ്രിൽ 23 നും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News