പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

പരീക്ഷാകേന്ദ്രം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Apr 19, 2022 at 4:21 pm

Follow us on


 
JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: നാളെ (ഏപ്രിൽ 20) ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ./ ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ – സി.ബി.സി.എസ് – 2019 അഡ്മിഷൻ – റഗുലർ, 2018, 2017  അഡ്മിഷൻ – റീ അപ്പിയറൻസ് പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ http://mgu.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലെത്തി ഹാൾ ടിക്കറ്റ് വാങ്ങി വിജ്ഞാപനത്തിൽ പറയുന്ന കോളേജിൽ പരീക്ഷക്ക് ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
 
പരീക്ഷാ ടൈംടേബിൾ
 
മൂന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി – സി.എസ്.എസ്.) ഏപ്രിൽ 2022 പരീക്ഷയിൽ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം പ്രോഗ്രാമിന്റെ മൂന്ന് പേപ്പറും എം.എസ്.സി. ബയോകെമിസ്ട്രിയുടെ ഒരു പേപ്പറും കൂടി ഉൾപ്പെടുത്തി പരീക്ഷാ ടൈംടേബിൾ പരിഷ്‌ക്കരിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"


 
പ്രാക്ടിക്കൽ പരീക്ഷ
 
എട്ടാം സെമസ്റ്റർ ഐ.എം.സി.എ. / ഡി.ഡി.എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) 
ഫെബ്രുവരി 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27 മുതൽ മെയ് ആറ് വരെ അതത് കോളേജുകളിൽ നടക്കും.  വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടണം.

Follow us on

Related News