JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഐ.ഐ.ടി. ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് ഓഗസ്റ്റ് 28 ന് നടത്തും. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ബോംബെ ഐ.ഐ.ടി.യാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. ജൂലായ് മൂന്നിന് നടത്താനിരുന്ന പരീക്ഷ ജെ.ഇ.ഇ. മെയിന്‍ തീയതി പുനഃക്രമീകരിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 28 ലേക്ക് മാറ്റിയത്.
ഓഗസ്റ്റ് ഏഴ് മുതല്‍ പതിനൊന്നു വരെയാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഓഗസ്റ്റ് 12ന് മുന്നേ അപേക്ഷ ഫീസ് അടച്ചിരിക്കണം.