പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷാഫീസ്, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 12, 2022 at 9:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: മെയ് മാസത്തിൽ നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ റഗുലർ പരീക്ഷകൾക്കും
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റഗുലർ പരീക്ഷകൾക്കും വിജ്ഞാപനത്തിൽ
പറഞ്ഞതുപ്രകാരം എസ്.ബി.ഐ.ഇപേ (പെയ്മെന്റ് ഗെയ്റ്റ് വേ)മുഖേന മാത്രം പരീക്ഷാ ഫീസ് അടക്കേണ്ടതാണ്.

പരീക്ഷാ വിജ്ഞാപനം

രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി(റഗുലർ/സപ്ലിമെൻററി/ഇം പൂവ്മെന്റ് ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള വിജ്ഞാപനം
സർവകലാശാല വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ 21 വരേയും പിഴയോടുകൂടി ഏപ്രിൽ 23 വരേയും അപേക്ഷ സമർപ്പിക്കാം.

ടൈം ടേബിൾ

ആറാം സെമസ്റ്റർ ബിരുദ (റഗുലർ ഏപ്രിൽ 2022) പരീക്ഷകളുടെ ടൈം – ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2022മെയ് 12ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്.(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് ഏപ്രിൽ 2022) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസം വഴിയുള്ള മൂന്നാം വർഷ ബിരുദ(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് മാർച്ച് 2022) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എഡ്.ഡിഗ്രീ(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് നവംബർ 2021) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 25.04.2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല പത്താം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും  26/04/2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം

Follow us on

Related News