JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ അഞ്ചു വർഷത്തെ റെഗുലർ – ഇന്റ്‌റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ മൂന്ന് സ്ട്രീമുകളിൽ പത്ത് വീതം ഒഴിവുകളുണ്ട്. ഇവയ്ക്ക് പുറമേ കോഴ്‌സിന്റെ ഭാഗമായി ബിരുദതലത്തിൽ തന്നെ ആർക്കിയോളജി, ഡവലപ്‌മെന്റ് സ്റ്റഡിസ്, ആന്ത്രോപോളജി, സോഷ്യൽ മെഡിസിൻ, സോഷ്യൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഡിജിറ്റൽ ഹ്യുമാനിറ്റീസ്, കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റഡീസ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ,സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷണൽ റിലേഷൻസ്, ഹ്യൂമൺ റൈറ്റ്‌സ്, റിസർച്ച് മേത്തഡോളജി, അക്കാദമിക് റൈറ്റിംഗ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുവാനുള്ള അവസരവുമുണ്ട്. ഗവേഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് വിഭാവനം ചെയ്തിട്ടുള്ള പാഠ്യപദ്ധതിയിൽ ഗവേഷണ സാധ്യതയുള്ള പല വിഷയങ്ങളിലും സെമിനാർ കോഴ്‌സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിരുദ പഠനത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷനുള്ളതും കോഴ്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. എം.ജി. സർവ്വകലാശാലയിലെ അധ്യാപകർക്ക് പുറമേ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവ്വകലാശാലകളിലെ വിസിറ്റിംഗ് അധ്യാപകരുടെ സേവനവും ലഭ്യമാണ്. സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥന യോഗ്യത. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥന യോഗ്യത. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്. വിശദ വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി സർവ്വകലാശാലയുടെ പ്രവേശന വെബ്‌സൈറ്റ് http://cat.mgu.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9717039874.