പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി പ്രവേശനം: മെയ്‌ 3വരെ അപേക്ഷിക്കാം

Apr 10, 2022 at 4:47 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോഴിക്കോട്: എൻഐടിയിൽ പിഎച്ച്ഡി
പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
വിവിധ സ്കീമുകളിലെ പ്രോഗ്രാമുകൾ താഴെ പറയുന്നവയാണ്.

സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക്കിനുശേഷം) എന്നിവക്ക് ഈ സ്കീമിൽ അപേക്ഷിക്കാം.
(ജെ.ആർ.എഫ്/യു.ജി.സി/നെറ്റ്
സി.എസ്.ഐ.ആർ/കെ.എസ്.സി.എസ്.ടി.ഇ/ ഇൻസ്റ്റിറ്റ്യൂട്ട്ഫെലോഷിപ്/ഗവ.ഫെലോഷിപ്പുകൾക്കൊപ്പം)
സ്കീം രണ്ട്: സെൽഫ് സ്പോൺസർ
ചെയ്യുന്ന വിഭാഗത്തിന് കീഴിലുള്ള മുഴുവൻ
സമയ വിദ്യാർഥികൾ.
സ്കീം മൂന്ന്: ഫുൾ ടൈം (സ്പോൺസർ
ചെയ്തത്)/വ്യവസായ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ്സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ.
സ്കീം നാല്: ഇന്റേണൽ രജിസ്ട്രേഷൻസ്-
കോഴിക്കോട് എൻ.ഐ.ടിയിൽ ജോലി
ചെയ്യുന്ന സ്ഥിരം ജീവനക്കാർ/കോഴിക്കോട്
എൻ.ഐ.ടിയിൽ ഫണ്ട് ചെയ്ത
പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന റിസർച്
സ്റ്റാഫ്.

തിരഞ്ഞെടുക്കാവുന്ന വിഭാഗങ്ങൾ

ആർക്കിടെക്ചർ ആൻഡ്
പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്,
കെമിസ്ട്രി, സിവിൽ എൻജിനീയറിങ്,
കമ്പ്യൂട്ടർ സയൻസ് ആൻഡ്
എൻജിനീയറിങ്, ഇലക്ട്രിക്കൽ
എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
മാത്തമാറ്റിക്സ്, മെക്കാനിക്കൽ
എൻജിനീയറിങ്, ഫിസിക്സ്.

\"\"

ബയോടെക്നോളജി,മെറ്റീരിയൽസ് സയൻസ്, എൻജിനീയറിങ്,
മാനേജ്മെന്റ് സ്റ്റഡീസ്. നിലവിൽ പഠിക്കുന്ന
അവസാന വർഷ വിദ്യാർഥികൾക്ക്
രണ്ടുവിഭാഗങ്ങൾക്ക് കീഴിൽ സ്കീം ഒന്നിന്
അപേക്ഷിക്കാം: (i) വ്യക്തിഗത വകുപ്പുകൾ/
സ്കൂളുകൾ വ്യക്തമാക്കിയ പ്രകാരം
ഉചിതമായ ബ്രാഞ്ച്/പഠന വിഭാഗത്തിൽ
ബിരുദാനന്തര ബിരുദം നേടിയ
വിദ്യാർഥികൾക്കുള്ള റെഗുലർ ഫുൾടൈം
പ്രോഗ്രാം (ii) മികച്ച അക്കാദമിക്
റെക്കോഡും ഗവേഷണ അഭിരുചിയുമുള്ള
ബി.ടെക്/ബി.ഇ/ബി.ആർസ്/ബി പ്ലാൻ
ബിരുദധാരികൾക്കുള്ള പിഎച്ച്.ഡി പ്രോഗ്രാം. ഈ സ്കീമിനുകീഴിൽ
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക്
ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിന്
അർഹതയുണ്ട്.
അപേക്ഷ ഫീസ്
എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപയും, മറ്റുള്ളവർക്ക് 1,000 രൂപയും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 3ആണ്. കൂടുതൽ വിവരങ്ങൾ http://nitc.ac.in
വെബ്സൈററിലെ അഡ്മിഷൻസ്\’ ലിങ്ക് സന്ദർശിക്കുക.

\"\"

Follow us on

Related News