JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം. / എം.എ. / എം.സി.ജെ. / എം.ടി.എ. / എം.എച്ച.എം. / എം.എം.എച്ച്. / എം.ടി.ടി.എം. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ – സപ്ലിമെന്ററി) – സി.എസ്.എസ്. പരീക്ഷകൾ ഏപ്രിൽ 19 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).
കളക്ഷൻ സെൻറർ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, പാലാ ഗവൺമെൻറ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന മെഡിക്കൽ ലബോറട്ടറിയുടെ ഒരു കളക്ഷൻ സെൻ്ററായി മഹാത്മാഗാന്ധി സർവകലാശാലാ കാമ്പസിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെൻറർ പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാലാ സിൻഡിക്കേറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് സർവ്വകലാശാല കാമ്പസിലെ വിദ്യാർത്ഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.