പ്രധാന വാർത്തകൾ

പിജി പ്രവേശന പരീക്ഷ, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Apr 8, 2022 at 6:51 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: നാലാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫൈനാര്‍ട്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട്, സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 20-നും ആറാം സെമസ്റ്റര്‍ 21-നും തുടങ്ങും.

പി.ജി പ്രവേശന പരീക്ഷക്ക് 26 വരെ രജിസ്റ്റര്‍ ചെയ്യാം

എം.എ. പ്രോഗ്രാമുകള്‍ – അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍/ഫങ്ഷണല്‍ ഹിന്ദി & ട്രാന്‍സ്‌ലേഷന്‍, സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍.

എം.എസ്.സി. പ്രോഗ്രാമുകള്‍ – അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമണ്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറന്‍സിക് സയന്‍സ്, ബയോടെക്‌നോളജി, ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്).

എം.കോം., മാസ്റ്റര്‍ ഓഫ് ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് (M.Lib.Sc.), മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (MTA), മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (MPEd.).

എം.എ. ഇക്കണോമിക്‌സ്, എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എ. മ്യൂസിക്ക്, എം.ടി.എ. എന്നീ പ്രോഗ്രാമുകള്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലും എം.എസ്.സി. ഫോറന്‍സിക് സയന്‍സ് പ്രോഗ്രാം തൃശൂര്‍ പോലീസ് അക്കാദമിയിലും മറ്റു പ്രോഗ്രാമുകള്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലുമാണ് നടത്തുന്നത്.

\"\"


പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റ് (http://admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017

Follow us on

Related News