JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: 2022 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് – ലാറ്ററൽ എൻട്രി – സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ അതത് കോളേജുകളിൽ ഏപ്രിൽഎട്ടാം തിയ്യതിക്കകം നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുക.
വൈവാ വോസി
നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റെഗുലർ – ജനുവരി 2022) പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ഏപ്രിൽ ആദ്യ വാരം മുതൽ സർവ്വകലാശാല അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ സബ് സെന്റർ
ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. / ബി.കോം. (2020 അഡ്മിഷൻ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് അനുവദിച്ചിട്ടുള്ള സബ് സെന്ററുകളുടെ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
വൈവാ വോസി പരീക്ഷാ ഫീസ്
എം.എ. സോഷ്യോളജി (2018 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പ്രൈവറ്റ് രജിസ്‌ട്രേഷൻ) വൈവാ വോസി പരീക്ഷക്ക് പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. ഫീസ് അടക്കേണ്ട രീതി/ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
കോവിഡ് സ്‌പെഷ്യൽ പരീക്ഷ
പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – റെഗുലർ) പ്രോഗ്രാമിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ലോ – (പേപ്പർ III) പരീക്ഷ കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയിതിരുന്നവർക്കുള്ള സ്‌പെഷ്യൽ പരീക്ഷ ഏപ്രിൽ 12 ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (നോൺ സി.എസ്.എസ്. അദാലത്ത് സ്‌പെഷ്യൽ
- മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.
2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി (ഓയിൽ ഫാറ്റ്‌സ് ആന്റ് ആരോമാറ്റിക്‌സ് – നോൺ സി.എസ്.എസ്. അദാലത്ത് സ്‌പെഷ്യൽ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.