JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 മാർച്ച് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്. സി ഡിഗ്രി പരീക്ഷയുടെ ( 2020 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ) പ്രാക്ടിക്കൽ പരീക്ഷ (LISH 47 ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ ) കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല ഏപ്രിലിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ
എം.സി.എ (റഗുലർ) (2020 സ്കീം 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ
ആരംഭിച്ചു. പിഴയില്ലാതെ ഏപ്രിൽ 12 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രിൽ 18 വരെയും 400 പിഴയോടുകൂടി ഏപ്രിൽ 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ് സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ ബി.എസ്.സി ആന്വവൽ
സ്കീം (പാർട്ട് I & II ഏപ്രിൽ 2021 സെഷൻ )സപ്ലിമെന്ററി പരീക്ഷാ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 22വരെഅപേക്ഷിക്കാവുന്നതാണ്.
കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ്
ഡിഗ്രി പരീക്ഷയുടെ (2019 സ്കീം)ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.