JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 6-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റി
മൂന്നാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എസ് സി മാത്തമറ്റിക്‌സ് സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളില്‍ 25-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫംഗ്ഷണല്‍ അനാലിസിസ്, ടോപിക്‌സ് ഇന്‍ ഡിസ്‌ക്രീറ്റ് മാത്തമറ്റിക്‌സ് എന്നീ പേപ്പറുകളുടെ പരീക്ഷ 26-ലേക്ക് മാറ്റി.
പ്രൊജക്ട് ഏപ്രില്‍ 20-നകം നല്‍കണം
എസ്.ഡി.ഇ. 2018 വരെ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അവരുടെ പ്രൊജക്ട് വര്‍ക്കുകള്‍ ഹാള്‍ടിക്കറ്റിന്റെ കോപ്പി സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍ – 0494 2407356, 7494