പ്രധാന വാർത്തകൾ

അപേക്ഷാ തീയതി, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Mar 23, 2022 at 4:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: എം.എ. / എം.എസ് സി./ എം.കോം – മൂന്ന്, നാല് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2019 അഡ്മിഷൻ – സപ്ലിമെന്ററി, 2015-2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 12 നും അപേക്ഷിക്കാം സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) നിരിക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം. മേഴ്‌സി ചാൻസിനുള്ള ഫീസ്, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2021 ഒക്ടോബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഏപ്രിൽ 6.

\"\"

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. – ബി.ബി.എ./ ബി.സി.എ/ ബി.ബി.എം./ ബി.എഫ്.ടി./ ബി.പി.ഇ./ ബി.ടി.എസ്./ ബി.എസ്.ഡബ്ല്യു. (2013-2016 അഡ്മിഷൻ – റീ-അപ്പിയറൻസ്) (മോഡൽ III ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News