JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ച എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അവസാന വര്‍ഷ ബി.ഡി.എസ്. പാര്‍ട്ട്-2 ഏപ്രില്‍ 2020 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 160 രൂപ പിഴയോടെ 6 വരെയും നേരിട്ട് അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 1 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സ്വതന്ത്ര സോഫ്റ്റ് വെയർ പരിശീലന ശില്പശാല തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് സംഘടിപ്പിക്കുന്ന ലൈബ്രറി സ്വതന്ത്ര സോഫ്റ്റ്വേര്‍ സാങ്കേതിക പരിശീലന ശില്പശാലക്ക് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിസാങ്കേതികതയുടെ വിവിധ മേഖലകളില്‍ ഉപയോഗിച്ചു വരുന്ന കോഹ, ഡി സ്പേസ്, ഗ്രീന്‍സ്റ്റോണ്‍, സൊട്ടേറോ തുടങ്ങി വ്യത്യസ്ത സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ളതാണ് പരിപാടി. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, സി.എച്ച്.എം.കെ. ലൈബ്രറി അസിസ്റ്റന്റ് ലൈബ്രേറിയന്‍ എന്‍.പി. ജംഷീര്‍, ഡോ. ടി.എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി ഉദ്യോഗസ്ഥരായ എന്‍.പി, ജംഷീര്‍, എ. മോഹനന്‍, സി. മനു, ശ്രീലത തുടങ്ങിയവരാണ് ക്ളാസെടുക്കുന്നത്. ശില്പശാല 27-ന് സമാപിക്കും.
ബോട്ടണി ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ \’ജൈവകീടനാശിനികളും സുസ്ഥിരജീവിത മാര്‍ഗങ്ങളും\’ എന്ന വിഷയത്തില്‍ ദേശീയസെമിനാര്‍ തുടങ്ങി. ഡോ. സി.സി. ഹരിലാലിന്റെ നേതൃത്വത്തിലുള്ള പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. വി.വി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. കേരള സര്‍വകലാശാലയിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ഡോ. പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ജോണ്‍ ഇ. തോപ്പില്‍, ഡോ. എല്‍. രശ്മി എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ 25-ന് സമാപിക്കും.