JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അവസാനവര്‍ഷ സോഷ്യോളജി, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടെയും പ്രീവിയസ്/ഒന്നാം സെമസ്റ്റര്‍ ഫിലോസഫി മെയ് 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 28-നകം യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കണം. വിലാസം – രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. – 673635 യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.