JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 8-ന് പുറപ്പെടുവിച്ചു. കേരള ഗസറ്റിലും രണ്ട് പത്രങ്ങളിലും സര്‍വകലാശാലാ ഓഫീസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ ഒഴിവുള്ള 2 അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ 15-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. education.uoc.ac.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിച്ച രേഖകളോടും തയ്യാറെടുപ്പുകളോടും കൂടി വേണം ഹാജരാകാന്‍.
പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത് കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സെന്ററായി ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പുതുതായി അനുവദിച്ച സെന്ററുകളില്‍ പരീക്ഷക്ക് ഹാജരാകണം.
ബി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ
ബി.എഡ്. മാര്‍ച്ച് 2022 പ്രാക്ടിക്കല്‍ പരീക്ഷ 9-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. സോഷ്യോളജി നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ (എസ്.ഡി.ഇ.) ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.