പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

പി.എച്ച്.ഡി. പ്രവേശനം, പുനർമൂല്യനിർണ്ണയ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 7, 2022 at 5:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ജേണലിസം പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള ഇന്റര്‍വ്യു 16-ന് കാലത്ത് 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 8 മുതല്‍ 14 വരെ കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ജെമ്മോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ്, ജ്യോഗ്രഫി, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

Follow us on

Related News