പരീക്ഷവിവരങ്ങൾ, വൈവാ വോസി, കലോത്സവം: എംജി സർവകലാശാല വാർത്തകൾ  

Mar 2, 2022 at 5:55 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: 2021 ഡിസംബർ / 2022  ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ പരീക്ഷയുടെ വൈവാ വോസി പരീക്ഷ മാർച്ച് എട്ട് മുതൽ 16 വരെ നടക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

പരീക്ഷാ കേന്ദ്രം

നാളെ (മാർച്ച് – 4) ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി സി എസ് ബി.എ., ബി.കോം. (2020 അഡ്മിഷൻ – റഗുലർ, 2017, 2018, 2019 അഡ്മിഷൻ – റീ – അപ്പിയറൻസ്) പരീക്ഷക്കുള്ള സബ് സെൻററുകളുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി നിശ്ചിത കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.

അപേക്ഷാ തീയതി
 
മൂന്നാം സെമസ്റ്റർ ബി.എ. / ബി.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.ബി.സി.എസ്. 2020 – അഡ്മിഷൻ – റെഗുലർ) പരീക്ഷക്ക് പിഴയില്ലാതെ മാർച്ച് ഒമ്പതിനും 525 രൂപ പിഴയോടു കൂടി മാർച്ച് 11 വരെയും 1050 രൂപ സൂപ്പർ ഫൈനോട് കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ 30 രൂപ അപേക്ഷാ ഫോമിനും 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം.  വിശദിവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാ തീയതി
 
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര  ബി.ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) കോഴ്‌സിന്റെ ഒൻപതാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് ഒമ്പതിനും പത്താം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 23 നും തുടങ്ങും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ – സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ – മേഴ്‌സി ചാൻസ്) കോഴ്‌സിന്റെ ഒന്നാം വർഷ പരീക്ഷകൾ മാർച്ച് ഒൻപതിനും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 23 നും തുടങ്ങും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

എം.എഡ്. (ദ്വിവത്സരം – 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016, 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 16 നും നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് 25 നും തുടങ്ങും.  പിഴയില്ലാതെ മാർച്ച് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ പിഴയോടു കൂടി മാർച്ച് ഒമ്പതിനും അപേക്ഷിക്കാം.  ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ httl://mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്‌സ്
 
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) ബേസിക് കൗൺസിലിങ് ആന്റ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.  കോഴ്‌സ് രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. മാർച്ച് എട്ടിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ :  9746085144, 9074034419.

കലോത്സവം രജിസ്ട്രേഷൻ 25 വരെ
 
മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയന്റെ ഈ വർഷത്തെ കലോത്സവം ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ പത്തനംതിട്ടയിൽ  നടക്കും.   മാർച്ച് 20 ന് മുമ്പ് കോളേജ് ആർട്ട്‌സ് ഡേ നടത്തി അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അഫിലിയേറ്റഡ് കോളേജ് / സർവ്വകലാശാല ഡിപ്പാർട്ട്‌മെൻറ്  അധികൃതർ മാർച്ച് 20 നും  25 നുമിടയിൽ അവരുടെ പേരുകൾ സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ :  0481 – 2731024


 

Follow us on

Related News