പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Feb 25, 2022 at 6:04 pm

Follow us on


 
JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോട്ടയം: ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് – 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ  നടക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി
 
2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് – 2018 സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ നടക്കും.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


പരീക്ഷാഫലങ്ങൾ
 
2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ – എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.
 
2021 ജൂലൈ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. – മോഡൽ I, II, III – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News