JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ്. മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ ഒന്ന്, അവസാന വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 28 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് രണ്ട് വരെയും 1050 സൂപ്പർഫൈനോടു കൂടി മാർച്ച് മൂന്നിനും അപേക്ഷിക്കണം.
തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ – റെഗുലർ) / രണ്ടാം വർഷം 2019 ന് മുൻപുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 28 ന് തുടങ്ങും.
മെയ് / ജൂൺ സെഷൻ ബി.ആർക്ക് പരീക്ഷകൾ മാർച്ച് 22 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒമ്പതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.
അഞ്ചാം സെമസ്റ്റർ ബി.എച്ച്.എം. പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് നാലിനും അപേക്ഷിക്കാം.