പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എംബിബിഎസ്, ബിഡിഎസ് പരീക്ഷകൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Feb 17, 2022 at 8:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 മാർച്ച് 31മുതൽ
ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് II
റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി18മുതൽ മാർച്ച് 14വരെ ഓൺലൈൻ ആയി രജിസ്റ്റർ
ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മാർച്ച് 16വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 18വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

രണ്ടാം വർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ

2022 ഫെബ്രുവരി ഇരുപത്തൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എംഡി ഹോമിയോപ്പതി

2022 ഫെബ്രുവരി ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന എംഡി ഹോമിയോപ്പതി പാർട്ട് 1 (2018 പ്രവേശനം, 2016 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി പാർട്ട് 1 (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം
ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി

2022 മാർച്ച് ഏഴിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ
മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ തിയതി
2022 മാർച്ച് ഏഴിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ
ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി
പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News