പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എം.ബി.ബി.എസ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ

Feb 14, 2022 at 4:25 pm

Follow us on

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിയുഎംഎസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി

2022 ഫെബ്രുവരി 15മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ, ഫെബ്രുവരി 16മുതൽ ആരംഭിക്കുന്ന സെക്കന്റ് ബി.യു. എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016
സ്കീം) തിയറി പരീക്ഷ, ഫെബ്രുവരി 17മുതൽ ആരംഭിക്കുന്ന തേർഡ്
ബി.യു.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ,
ഫെബ്രുവരി 18മുതൽ ആരംഭിക്കുന്ന ഫൈനൽ ബി.യു.എം.എസ്
ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷ എന്നിവയുടെ ടൈം
ടേബിളുകൾ പ്രസിദ്ധീകരിച്ചു

ഒന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി

2022 മാർച്ച് 7മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം

2021 നവംബറിൽ നടത്തിയ ഒന്നാം വർഷ എം.എച്ച്.എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും,കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്കു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഫെബ്രുവരി പത്തൊൻപതിനകം
അപേക്ഷിക്കേണ്ടതാണ്.

\"\"

ബി.എസ്.സി എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി

മാർച്ച് 7മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 2016 സ്കീമുകൾ) പരീക്ഷക്ക് 2022 ഫെബ്രുവരി 19വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു
110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിരണ്ടുവരേയും, 335/- രൂപ
സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിമൂന്നുവരേയും ഓൺലൈൻ
രജിസ്ട്രേഷൻ നടത്താം.

ഒന്നാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ കേന്ദ്രങ്ങൾ

2022 ഫെബ്രുവരി 21 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) തിയറി പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക
സർവകലാശാലാ വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങളുടെ മാത്യകോളേജിൽ നിന്ന്
അഡ്മിറ്റ് കാർഡ് കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

\"\"

Follow us on

Related News