JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ബി.എ. (1995 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വോക്കൽ പി.ജി.സി.എസ്.എസ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.