പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

ബിരുദ ചോദ്യക്കടലാസ് വിതരണം പോര്‍ട്ടല്‍ വഴി, സ്പോട്ട് അഡ്മിഷൻ റദ്ധാക്കി: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 1, 2022 at 4:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ചോദ്യക്കടലാസുകള്‍ ഇമെയിലിലാണ് വിതരണം ചെയ്തതെന്നത് തെറ്റായ പ്രചാരണമാണെന്ന് സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി. കോളേജ് പോര്‍ട്ടലില്‍ അതത് കോളേജുകളിലെ ഉത്തരവാദിത്തപ്പെട്ട പരീക്ഷാ സൂപ്രണ്ടുമാര്‍ക്കോ പ്രിന്‍സിപ്പല്‍മാര്‍ക്കോ പാസ്വേഡ് ഉപയോഗിച്ച് തുറക്കാവുന്ന തരത്തിലാണ് ചോദ്യക്കടലാസ് നല്‍കിയത്. ഇതിന് ത്രിതല സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്ന രണ്ടോ മൂന്നോ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സര്‍വകലാശാല പ്രത്യേകം തയ്യാറാക്കിയ ഇമെയിലില്‍ ചോദ്യക്കടലാസ് നല്‍കിയത്. ഇതിലും എന്തെങ്കിലും സുരക്ഷാ ക്രമക്കേടുകളുണ്ടായാല്‍ കണ്ടെത്താന്‍ സംവിധാനമുണ്ട്. ബാക്കിവരുന്ന ഇരുനൂറ്റമ്പതോളം സ്ഥാപനങ്ങള്‍ പോര്‍ട്ടല്‍ ഉപയോഗിച്ചു തന്നെയാണ് ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്തത്. കോവിഡ് കാലത്ത് ചോദ്യക്കടലാസുകള്‍ യഥാസമയം അച്ചടിച്ച് ലഭ്യമാക്കുന്നതിനുള്ള പ്രയാസവും സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയത്. വരുന്ന പരീക്ഷകളിലും ഇത് തുടരുമെന്നും സിന്‍ഡിക്കേറ്റ് സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു.  

ഗ്രാഫിക് ഡിസൈനര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം, പിന്‍ – 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 7-ന് മുമ്പായി തപാലില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കി

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠന വകുപ്പില്‍ ഫെബ്രുവരി 4-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കിയതായി വകുപ്പ് മേധാവി അറിയിച്ചു.

Follow us on

Related News