പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ബിഎച്ച്എംഎസ് സപ്ലിമെന്ററി പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Jan 28, 2022 at 11:06 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി
23 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിഎച്ച്
എംഎസ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷക്ക് 2022 ഫെബ്രുവരി ഏഴു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പേപ്പറൊന്നിനു 110/- രൂപ്
ഫൈനോടുകൂടി ഫെബ്രുവരി 11വരെയും, 335 /- രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 15വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷാ
തിയതി

ഫെബ്രുവരി 3ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷ, ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017
സ്കീം) സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷ, 2022 ഫെബ്രുവരി നാലിന്
തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017
സ്കീം) സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷ, 2022 ഫെബ്രുവരി 10ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഫെബ്രുവരി ഏഴു മുതൽ പതിനൊന്ന് വരെയുള്ള തീയതികളിൽ
നാലാം വർഷ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ
പരീക്ഷ നടത്തുന്നതാണ്.

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് 11 ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ
തിയതി.

2022 ഫെബ്രുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന മാസ്റ്റർ ഓഫ്
പബ്ലിക് ഹെൽത്ത് പാർട്ട് 11 ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം
ടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം 2021

ഒക്ടോബറിൽ നടത്തിയ രണ്ടാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്,
ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി,
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന
ഓൺലൈനായി ഫെബ്രുവരി നാലിനകം
അപേക്ഷിക്കേണ്ടതാണ്.

ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി
പരീക്ഷാഫലം

2021 ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ
ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ
ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി,
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി
ഫെബ്രുവരി അഞ്ചിനകം
അപേക്ഷിക്കേണ്ടതാണ്.

ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി
സപ്ലിമെന്ററി പരീക്ഷാഫലം.

2021 ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ
മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ
ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ മുഖേന ഓൺലൈൻ ആയി ഫെബ്രുവരി അഞ്ചിനകം
അപേക്ഷിക്കേണ്ടതാണ്.

പരീക്ഷാഫലം

2021 ഡിസംബറിൽ നടത്തിയ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 11 ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ-ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി
ഫെബ്രുവരി 5നകം അപേക്ഷിക്കണം..

റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം

2021 ഡിസംബറിൽ നടത്തിയ എംഫിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും,
കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ
ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ മുഖേന ഓൺലൈൻ ആയി 2022ഫെബ്രുവരി
അഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...