JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30, ഫെബ്രുവരി 5 തീയതികളിലെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ റദ്ദാക്കി.
എസ്.ഡി.ഇ. – പി.ജി. അസൈന്‍മെന്റ്
എസ്.ഡി.ഇ. 2019 പ്രവേശനം പി.ജി. 1, 2 സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ എസ്.ഡി.ഇ. ഓഫീസില്‍ നേരിട്ടോ, എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് തപാല്‍ വഴിയോ ഫെബ്രുവരി 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407494.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 8-ന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2019, 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.