പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷാ തീയതി, പരീക്ഷാഫലം, നാടകോത്സവം: എംജി സർവകലാശാല വാർത്തകൾ

Jan 21, 2022 at 4:05 pm

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കോട്ടയം: ആറാം സെമസ്റ്റർ ബി.ടെക്ക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
 
 പരീക്ഷാഫലങ്ങൾ
 
2021 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ –  സപ്ലിമെന്ററി), (പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുന:പരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.


 
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ – ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, 2019 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 
2021 ഏപ്രിലിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി, 2020 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.

നാടകോത്സവം

എംജി സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ
ആഭിമുഖ്യത്തിലുള്ള നാടകോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ സർവ്വകലാശാല കാമ്പസ് ഗ്രൗണ്ടിൽ നടക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്ന കോളേജുകൾ നാടകത്തിന്റെ സിനോപ്‌സിന്റെ മൂന്ന് വീതം കോപ്പികൾ പ്രിൻസിപ്പലിന്റെ കത്ത് സഹിതം ജനുവരി 31 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ ലഭ്യമാക്കണമെന്ന് സ്റ്റുഡന്റ് സർവ്വീസസ് ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News